നവംബർ 25 ന് രാവിലെ പിണറായി വിജയൻ എണീറ്റിരുന്ന് ഫേസ്ബുക്കിലെ ശിങ്കിടി യെക്കൊണ്ട് കുത്തിക്കുറിപ്പിച്ചു - കൂത്തുപറമ്പ് രക്തസാക്ഷിത്ത ദിനമാണിന്ന് - എന്ന്. പിന്നെയൊന്നും ഓർമ്മയിലെത്താൻ അവസരം കിട്ടിയില്ല, അതിനു മുൻപേ മലയാളികൾ വിജയൻ്റെ പ്രൊഫൈലിൽ എം.എം.മണി സ്റ്റൈലിൽ നാടൻ ഭാഷാപ്രയോഗം തുടങ്ങി. ഒരു വേള ഇട്ടിട്ടോടാൻ വരെ തോന്നുന്ന പദവിന്യാസമാണ് ജനം നടത്തിയത്. എന്തിനാണ് കുരുതി കൊടുത്തതെന്ന മാന്യമായ ചോദ്യം മുതൽ നക്ഷത്ര ചിഹ്നങ്ങൾ പലതിട്ട് ഹാഷ് ചിഹ്നമുപയോഗിച്ച് മാത്രം വായിക്കാൻ പറ്റുന്ന കമൻ്റുകൾ വരെ നിറഞ്ഞു. എങ്ങനെ കിട്ടാതിരിക്കും? വെടിവയ്പ്പിന് പങ്കാളിയെന്ന് വിജയൻ തന്നെ ആയിരമായിരം തവണ പറഞ്ഞപമാനിച്ച രവതാ ചന്ദ്രശേഖർ ഇപ്പോൾ അതേ വിജയൻ്റെ സർക്കാരിൻ ഡിജിപി യാണ്. എം.വി.രാഘവനെ ആൾക്കൂട്ടത്തെ ഉപയോഗിച്ച് രാഘവനെ കൊലപ്പെടുത്താൻ നടത്തിയ ശ്രമത്തെ നേരിട്ടപ്പോൾ ആണ് വെടിവയ്പ് ഉണ്ടായതെന്നാണ് പൊലിസ് ഭാഷ്യം. അതിപ്പോഴും അങ്ങനെയാണ്. സ്വാശ്രയ കോളജിനെതിരെ സമരം നടത്തിയ വിജയൻ്റെയും ടീമുകളുടെയും മക്കളും കൊച്ചുമക്കളും വരെ പിന്നീട് പഠിച്ചത് അത്തരം കോളജുകളിലാണ്. ഒടുവിൽ രാഘവനെയും കുടുംബത്തേയും വരെ പാർട്ടിയുടെ ഭാഗമാക്കി, മകൻ നികേഷിന് നിയമസഭാ സീറ്റു വരെ വച്ചുനീട്ടിക്കൊടുത്ത വിജയനാണ് ഇപ്പോഴും അണികളെ പറ്റിക്കാൻ കൂത്തുപറമ്പ് രക്തസാക്ഷികളെയും കൊണ്ട് രംഗത്ത് വന്നിട്ടുള്ളത്. ഒടുവിൽ ജനം സധൈര്യം നേരിട്ട് ചോദിച്ചു തുടങ്ങി? ലേശം ഉളുപ്പ്?
വിജയൻ്റെ കുറിപ്പ് ചുവടെ.
കൂത്തുപറമ്പ് രക്തസാക്ഷി ദിനമാണിന്ന്. യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസക്കൊള്ളക്കെതിരായ പോരാട്ടത്തിനിടെ കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നീ അഞ്ചു സഖാക്കൾ രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്നേക്ക് 31 വർഷം തികയുകയാണ്. 1994 നവംബർ 25 ന് കൂത്തുപറമ്പിലെ ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുതുക്കുടി പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി മൂന്നു പതിറ്റാണ്ടു കാലം നീണ്ട സഹനങ്ങൾക്ക് അന്ത്യം കുറിച്ച് നമ്മെ വിട്ടുപിരിഞ്ഞത് കഴിഞ്ഞ വർഷമാണ്. നാടിന്റെ പ്രതീക്ഷകളായിരുന്ന, നാളെയുടെ നേതൃത്വമാവേണ്ടിയിരുന്ന ചെറുപ്പക്കാരാണ് കൂത്തുപറമ്പിൽ രക്തസാക്ഷികളായത്. സ്വജീവനേക്കാൾ നാടിൻ്റെ നന്മയ്ക്ക് വില നൽകിയ കൂത്തുപറമ്പ് രക്തസാക്ഷികളുടെ രാഷ്ട്രീയബോധവും പ്രതിബദ്ധതയും നമുക്ക് എന്നെന്നും ഊർജ്ജമാവും.
കൂത്തുപറമ്പിലെ പോരാളികൾക്ക് അഭിവാദ്യങ്ങൾ.
Just because Vijayan said that Koothuparamba was a martyr, Malayalis are spitting online























